മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയസുകാരനെ അടിച്ച് കൊന്നു

Monday 22 January 2018 3:27 pm IST

കറാച്ചി: മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയസുകാരനെ അടിച്ച് കൊന്നു. മുഹമ്മദ് ഹുസൈന്‍ എന്ന ബാലനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. 

മദ്രസയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മുഹമ്മദിനെ മദ്രസാ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. കമ്പിവടി ഉപയോഗിച്ചാണ് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഖാരി നജിമുദിന്‍ എന്ന മദ്രസ അധ്യാപകനാണ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. 

മദ്രസയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചതിന് മുഹമ്മദ് നേരത്തെയും പിടിയിലായിട്ടുണ്ട്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ നിര്‍ബന്ധിച്ച്‌ തിരിച്ചയക്കുകയായിരുന്നു.പാകിസ്ഥാനിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിപക്ഷം രക്ഷതാക്കളും കുട്ടികളെ മദ്രസകളില്‍ അയച്ചാണ് പഠിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.