ഫെഡറര്‍ ക്വാര്‍ട്ടറില്‍

Monday 22 January 2018 3:30 pm IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹംഗറിയുടെ മാര്‍ടണ്‍ ഫുക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. സ്‌കോര്‍ 6-4, 7-6, 6-2.

40 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കോര്‍ഡും ജയത്തോടെ ഫെഡറര്‍ക്ക് സ്വന്തമായി. നിലവിലെ ചാന്പ്യനായ ഫെഡറര്‍ രണ്ടു മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലാണ് 80-ാം റാങ്കുകാരനായ ഹംഗറി താരത്തെ തോല്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.