റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം

Tuesday 23 January 2018 2:10 am IST

 

തിരുവനന്തപുരം: അന്യായമായി യൂണിഫോം തസ്തികയില്‍ ഉള്‍പ്പെടുത്തി നിയമനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ബിഎഫ്ഒ) പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വനംവകുപ്പിലെ ബിഎഫ്ഒ റാങ്ക് ലിസ്റ്റിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, റാങ്കുപട്ടികയുടെ കാലാവധി മൂന്നുവര്‍ഷമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ. രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.സി. ജോര്‍ജ് എംഎല്‍എ  പിന്തുണ അറിയിച്ച് സമരപ്പന്തലില്‍ എത്തി. സമരം 24വരെ സെക്രേട്ടറിയറ്റിന് മുന്നില്‍ തുടരും. ഇതിനിടെ അധികൃതര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ നിരാഹാരമുള്‍പ്പടെയുള്ള കടുത്ത സമരമുറകളുമായി മുന്നോട്ടുപോകുന്നെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.