സെക്രേട്ടറിയറ്റ് ധര്‍ണ

Tuesday 23 January 2018 2:00 am IST

 

തിരുവനന്തപുരം: ഭാരതീയ പട്ടികജനസമാജം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു. യാതൊരു സംവരണമാനദണ്ഡവും പാലിക്കാതെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും കാലാനുസൃത മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജനോപകാരപ്രദമല്ലാത്ത തീരുമാനങ്ങള്‍ കൈകൊള്ളുന്ന ഭരണാധികാരികള്‍ക്ക് എതിരെയുമാണ് സെക്രേട്ടറിയറ്റ് ധര്‍ണ സംഘടിപ്പിച്ചത്. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കി സംവരണീയരെ പ്രതിസന്ധിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആധ്യക്ഷം വഹിച്ച പിജെഎസ് സംസ്ഥാന പ്രസിഡന്റ്  രാജു കുമ്പ്‌ളാന്‍ ആരോപിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രദീപ് കെ. കുന്നുകര, ജനറല്‍ സെക്രട്ടറി ഷൈജു കാവനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.