കരാറുകാര്‍ റിലേ സത്യഗ്രഹം ആരംഭിച്ചു

Tuesday 23 January 2018 2:00 am IST

 

തിരുവനന്തപുരം:  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കരാറുകാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ റിലേ സത്യഗ്രഹം ആരംഭിച്ചു.  നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, െ്രെപവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക, സൈറ്റ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പിബിയസിഎ  പ്രസിഡന്റ് കെ. പ്രദീപന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ. വേലായുധന്‍, പിടിഎ റഹീം എംഎല്‍എ,  സി. മോഹനന്‍, ടി. മനോഹരന്‍, ആല്‍ബി തോമസ്, ബിനു ആന്റണി, തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മാണ സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം കൊണ്ട്  മേഖല പൂര്‍ണമായും സ്തംഭിക്കുന്ന സ്ഥിതിയാണെന്ന് സമരക്കാര്‍ പറഞ്ഞു. സത്യഗ്രഹം വ്യാഴാഴ്ച്ച അവസാനിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.