നിരാഹാരസത്യഗ്രഹം

Tuesday 23 January 2018 2:00 am IST

 

തിരുവനന്തപുരം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസത്യഗ്രഹം നടത്തി. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക,  മിനിമം ചാര്‍ജ് പത്തു രൂപയായും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമായി നിജപ്പെടുത്തുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക, 140 കിലോമീറ്റര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ദി കേരളാ സ്റ്റേറ്റ് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ട്രഷറര്‍ വിപിന്‍ പി. ആലപ്പാട്ട്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് എം.കെ. ബാബുരാജ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ഐ. ഷംസുദ്ദീന്‍, െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ജോസ് കുഴിപ്പില്‍ എന്നിവരാണ് നിരാഹാര സമരം നടത്തിയത്.

ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പയ്യപ്പള്ളി, വിവിധ സംഘടന നേതാക്കളായ പട്ടം ശശിധരന്‍, ചാല സുധാകരന്‍, റ്റി.ജെ. രാജു, എം.കെ. സതീശന്‍, വി. അശോക് കുമാര്‍, കോട്ടയ്ക്കകം ശിവന്‍, ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.