ചിറയിന്‍കീഴ്: തെങ്ങുംവിള ഭഗവതി ക്ഷേത്രട്രസ്റ്റ് കൈകോര്‍ത്തപ്പോള്‍ യുവതികള്‍ക്ക് തൊഴില്‍പരിശീലനം. കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുബാച്ചുകളിലായി ഇരുന്നൂറില്‍പ്പരം യുവതികള്‍ പരിശീലനം പൂര്‍ത്തിയാക്കി. ആറ്റിങ്ങല്‍ ഗവ.പോളിടെക്നിക് കോളേജിലെ സിഡിടിപിപദ്ധതിയിലെ അധ്യാപകരാണ് വിദഗ്ദ്ധപരിശീലനം നല്‍കിയത്.
വസ്ത്രം, പേപ്പര്‍-തുണി ബാഗുകള്‍, കുട, സോപ്പ്, എന്നിവയുടെ നിര്‍മാണത്തിലും ഫാബ്രിക് പെയിന്റിംഗിലുമായിരുന്നു പരിശീലനം. ആത്മീയതയ്ക്ക് ഒപ്പം ഭൗതികഉന്നമനവും ലക്ഷ്യമിട്ട് 2016 ഫെബ്രുവരിയില്‍ ആരംഭിച്ച ഹ്രസ്വകാല തൊഴില്‍പരിശീലനത്തിന് വിദൂരങ്ങളില്‍ നിന്നുപോലും യുവതികള്‍ പങ്കെടുത്തു. പുതിയബാച്ചുകളിലും നിരവധി യുവതികള്‍ പരിശീലനം നേടുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ബദലായി പ്രകൃതിക്ക് ഇണങ്ങുന്നവിധത്തില്‍ പേപ്പറും തുണിയും ഉപയോഗിച്ച് വിവിധ ഇനം സഞ്ചികളും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകളും നിര്‍മിച്ച് പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്രസ്റ്റ് പരിശീലന പരിപാടി ആവിഷ്കരിച്ചത്. പരിശീലനം നേടിയവര്‍ക്ക് സ്വയംസംരംഭങ്ങളിലൂടെ നിര്‍മാണവും വിതരണവും വിപണനത്തിനുമുള്ള സഹായങ്ങളും ട്രസ്റ്റ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: