തിരുവനന്തപുരം: ബഹ്റൈന്‍ കേരളീയസമാജം ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് കവി പ്രഭാവര്‍മയും പ്രഥമ ലാറിബേക്കര്‍ പുരസ്കാരത്തിന് ആര്‍കിടെക്ട് ജി. ശങ്കറും അര്‍ഹരായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 15ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് ടി. പത്മനാഭന് പുരസ്കാരം വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: