തീരദേശത്ത് പൈപ്പ് പൊട്ടുന്നത് പതിവായി

Tuesday 23 January 2018 2:28 am IST


തുറവൂര്‍: തീരപ്രദേശത്തു പൈപ്പുകള്‍ പൊട്ടുന്നത് പതിവായി, ശുദ്ധജലമെന്ന പേരില്‍ ലഭിക്കുന്നത് ഉപ്പുവെള്ളമെന്നു പരാതി. ചെല്ലാനം-എഴുപുന്ന റോഡിലും തീരദേശറോഡിലുമായി പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നതു മൂലമാണു വെള്ളം മലിനമാകുന്നത്. പൊതുടാപ്പുകളിലും ഹൗസ് കണക്ഷനുകളിലും ഉപ്പുകലര്‍ന്ന വെള്ളം ലഭിക്കുന്നതിനാല്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്. വല്ലപ്പോഴും എത്തുന്ന ടാങ്കര്‍ ലോറി വെള്ളമാണു ഏക ആശ്രയം. വര്‍ഷങ്ങള്‍ മുമ്പു പ്രവര്‍ത്തനം ആരംഭിച്ച ജനറം, ജപ്പാന്‍ പദ്ധതി പ്രകാരമുള്ള കുടിവെള്ളമാണു തീരമേഖലകളില്‍ ലഭിക്കുന്നത്. പൈപ്പ് ഉടനീളം പൊട്ടിക്കിടക്കുന്നതുമൂലം ജലവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.