റെയില്‍വേ സബ്-വേ നിര്‍മ്മാണം; സിപിഎമ്മും കോണ്‍ഗ്രസും പോരിന്

Tuesday 23 January 2018 2:29 am IST


എടത്വാ: കുന്നുമ്മ റെയില്‍വേ സബ്-വേ നിര്‍മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ചേരിപ്പോര്. യാത്രാദുരിതം സൃഷ്ടിക്കുന്ന സബ്-വേ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധ സമരം നടത്തുമ്പോള്‍ നിര്‍മാണം തുരണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
  അടിപ്പാത നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സിപിഎം സമരം ചെയ്തതോടെ സബ്-വേ നിര്‍മ്മാണം റെയില്‍വേ അധികൃതര്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. നിര്‍ത്തിവെച്ച അടിപ്പാത നിര്‍മാണ തുടരണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധ സമരവുമായി ഇറങ്ങുന്നത്.
  സൂചനാ സമരം എന്നനിലയില്‍ ഈമാസം 23ന് തകഴി പഞ്ചായത്ത് പടിക്കല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.