ചികിത്സയ്ക്ക് വകയില്ലാതെ നിര്‍ദ്ധന കുടുംബം

Tuesday 23 January 2018 2:00 am IST


പൂച്ചാക്കല്‍: രോഗം തളര്‍ത്തിയ അമ്മയെയും സഹോദരനെയും ചികിത്സിക്കാന്‍ പണം കണ്ടെത്താനാകാതെ കൂലിവേലക്കാരിയായ യുവതി സുമനസുകളുടെ കനിവ് തേടുന്നു.
  തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കിഴക്കേ ഓണയംകാട് ഷണ്‍മുഖന്‍, മാതാവ് ഗൗരി എന്നിവരാണ് ആവശ്യമായ ചികിത്സ ലഭിക്കാതെ വീട്ടില്‍ കഴിയുന്നത്. ഷണ്‍മുഖന്റെ സഹോദരി ലതിക കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഗൗരി കഴിഞ്ഞ നാല് വര്‍ഷമായി തളര്‍ന്ന് കിടപ്പാണ്.
  കുടുംബത്തിന്റെ ആശ്രയമായിരുന്ന ഷണ്‍മുഖന് അര്‍ബുദം ബാധിച്ചതോടെയാണ് ജീവിതം വഴിമുട്ടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗം രൂക്ഷമായിട്ടും ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.
  ഇവരെ സഹായിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ലതികയുടെ പേരില്‍ തൈക്കാട്ടുശേരി എസ്ബിഎ ശാഖയില്‍ 67343698064 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് -എസ്ബിഐഎന്‍0070536.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.