ജന്മനാട് വിതുമ്പി

Monday 22 January 2018 8:59 pm IST

 

മാവേലിക്കര: ജമ്മുകാശ്മീരിലെ അഗ്‌നൂര്‍ സുന്ദര്‍ബനിയിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീരജവാന്‍  പുന്നമൂട് പോനകം തോപ്പില്‍  സാംഎബ്രഹാ(35)മിന്റെ  വേര്‍പാടില്‍ മാവേലിക്കര ഗ്രാമം വിതുമ്പി.  ആയിരങ്ങളാണ് വീരയോദ്ധാവിന്റെ അകാല മൃത്യുവില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. 

  ഇന്നലെ രാവിലെ ഒന്‍പതിന് പത്യകം സജ്ജീകരിച്ച ആംബുലന്‍സില്‍ നായ്ക് സുബേദാര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍  ജന്മസ്ഥലമായ മാവേലിക്കര എത്തിച്ച സാംഎബ്രഹാമിന്റെ മൃതദേഹം. അദ്ദേഹം വിദ്യാഭ്യാസം നടത്തിയ ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതു ദര്‍ശനത്തിന് വെച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, വ്യാപാരി- വ്യവസായികള്‍, സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ ധീരയൊദ്ധാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

  11.30 ഓടെ സ്‌കൂളില്‍ നിന്നും മൃതശരീരം സാംമിന്റെ വസതിയിലേക്ക് ആയിരക്കണക്കിന് പൗരാവലിയുടെ അകമ്പടിയില്‍ വിലാപയാത്രയായി എത്തിച്ചു. വസതിയിലും നിരവധി ആള്‍ക്കാര്‍ ധീരയോദ്ധാവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. 

 വീട്ടില്‍ സാം എബ്രഹാമിന്റെ ബന്ധുക്കളും, കുടുംബാംഗങ്ങളും നാട്ടുകാരും  അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതശരീരം 1.15 ഓടെ പുന്നമൂട് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെത്തിച്ച്.  ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തി. തുടര്‍ന്ന് കേന്ദ്ര- സംസ്ഥാന കരസേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. ശേഷം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിച്ചു.

 രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, എം.പിമാരായ സുരേഷ് ഗോപി, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സംസ്ഥാന മന്ത്രിമാരായ കടന്നപ്പള്ളി സുരേന്ദ്രന്‍, പി.തിലോത്തമന്‍, എംഎല്‍എ ആര്‍.രാജേഷ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ ദേശീയ സെക്രട്ടറി റ്റി.ഒ.നൗഷാദ്, ബിജെപി സാംസ്‌ക്കാരിക സെല്‍ കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല, ബിജെപി ജില്ലാ സെക്രട്ടറി ഡി.അശ്വനിദേവ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.രാജേഷ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് മണിക്കുട്ടന്‍ വെട്ടിയാര്‍, ജനറല്‍ സെക്രട്ടറി കെ.കെ. അനൂപ് തുടങ്ങിയ വര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.