സാമിന്റെ സ്മരണയ്ക്കായി ഹൈമാസ്റ്റ് സ്ഥാപിക്കും

Monday 22 January 2018 8:59 pm IST

 

മാവേലിക്കര: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഗ്നൂര്‍ സുന്ദര്‍ബനിയില്‍ പാക്ക് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച സാംഏബ്രഹാമിന്റെ സ്മരണാര്‍ത്ഥം ജന്മനാട്ടില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് സുരേഷ്‌ഗോപി എംപി പറഞ്ഞു. 

  ധീരജവാന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പുന്നമൂട് സെന്റ്ഗ്രിഗോറിയോസ് പള്ളിയില്‍ എത്തിയപ്പോഴാണ് പള്ളി അധികാരികളോട് അദ്ദേഹം ഇത് അറിയിച്ചത്. ഇതിനുള്ള തുക തന്റെ എംപി ഫണ്ടില്‍നിന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 

  ധീരജവാന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും നാട്ടുക്കാര്‍ക്കും ഒപ്പം തന്റെയും പാര്‍ളമെന്റിന്റേയും ദുഃഖവും പങ്കുവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.