കഞ്ചാവ് കടത്ത്; പ്രധാനി പിടിയില്‍

Monday 22 January 2018 9:00 pm IST

 

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ് കലവൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 21ല്‍ തോപ്പില്‍ വീട്ടില്‍ എന്നുവിളിക്കുന്ന മനോജി(കുട്ടായി)നെയണ് കഞ്ചാവുമായി അറസുചെയ്തത്. 

  ഈയാളുടെ സഹായി  മണ്ണഞ്ചേരി പുതുവല്‍ വെളി അനീഷ് (അമ്പലമുറ്റം അനി) ഒളിവിലാണ്. ഇവരില്‍ നിന്ന് പക്കല്‍നിന്നും 1.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രയില്‍ നിന്നും കുറഞ്ഞ വിലയ്ക്കു വാങ്ങി കൊണ്ടുവരുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുകയാണ ഇവര്‍ ചെയ്യുന്നത്. ഇവരുടെ കൂട്ടാളികളായ രജന്‍,ബാബുമോന്‍, ദിലീപ് എന്നിവരെ ആഡംബരകാര്‍ സഹിതം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 

  ഇവരുടെ കഞ്ചാവു വിതരണ ശൃംഖലയില്‍പ്പെട്ട നാലുപേരെ കഴിഞ്ഞദിവസം 1.5 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ  എ. കുഞ്ഞുമോന്‍, സുമേഷ്, സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ, എം. റെനി , ഓംകാര്‍നാഥ്,  രവികുമാര്‍, അനില്‍ കുമാര്‍,   ഡ്രൈവര്‍ വിപിന ചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.