വംശീയ ഉന്മൂലനത്തിന് സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായ സമരം: ജാനു

Tuesday 23 January 2018 2:30 am IST

കോഴിക്കോട്: വനവാസികള്‍ ഉള്‍പ്പെടെ താഴേക്കിടയിലുള്ളവരുടെ വംശത്തെ ഉന്മൂലനം ചെയ്യാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നതെങ്കില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ സമരം നടത്തേണ്ടിവരുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അധ്യക്ഷ സി.കെ.ജാനു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദിവസവേതന ശുചീകരണത്തൊഴിലാളി സംഘടനയായ അഴിമതിവിരുദ്ധ സമിതിയുടെ സൂചനാസമരം ഉദ്ഘാടനം ചെയ്യുകായിരുന്നു അവര്‍.

തൊഴിലാളി പാര്‍ട്ടിയെന്നുപറഞ്ഞ് നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ ഫാസിസം നടത്തുന്നത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് എല്ലാ മേഖലയേയും പാര്‍ട്ടി കോട്ടകളാക്കുകയാണ്. വനവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ നിയമനം പോലും സിപിഎം പ്രാദേശിക നേതൃത്വമാണ് തീരുമാനിക്കുന്നത്. അവരെ അനുസരിക്കാത്തവരെ പിരിച്ചുവിടുന്നു. പ്ലാസ്റ്റിക് ഷീറ്റുകള്‍ മറച്ച് കഴിഞ്ഞിരുന്ന വനവാസികള്‍ക്ക് വീട് നല്‍കാമെന്ന് പറഞ്ഞ് ഉള്ള കിടപ്പാടം പൊളിപ്പിച്ചു. പണം നല്‍കാത്തതിനാല്‍ വീടുപണി മുടങ്ങി. അപ്പോഴാണ് ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് എസ്ടി ഫണ്ടില്‍ നിന്ന് കോടികള്‍ വകമാറ്റുന്നതെന്ന് സി.കെ.ജാനു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.