ഐപിഎല്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കും

Tuesday 23 January 2018 2:45 am IST

ന്യൂദല്‍ഹി: പതിനൊന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കും. മേയ് 27 നാണ് ഫൈനല്‍. ഉദ്ഘാടന മത്സരവും ഫൈനലും മുംബൈയില്‍ അരങ്ങേറുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല  അറിയിച്ചു.

മത്സരസമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി എട്ട് മണിക്ക് ആരംഭിച്ചിരുന്ന മത്സരങ്ങള്‍ ഇനി രാത്രി ഏഴിനാണ് തുടങ്ങുക. വൈകുന്നേരം നാലിന് തുടങ്ങിയിരുന്ന മത്സരങ്ങള്‍ 5.30ന് ആരംഭിക്കും. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സര സമയം മാറ്റിയത്്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നാല് ഹോം മാച്ചുകള്‍ മൊഹാലിയിലും മൂന്നെണ്ണം ഇന്‍ഡോറിലും നടക്കും. രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചുകളുടെ വേദി പിന്നീട് തിരുമാനിക്കും. 

ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുളള ഐപിഎല്‍ താരലേലം ഈ മാസം 27,28 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. 360 ഇന്ത്യ കളിക്കാരുള്‍പ്പെടെ 578 താരങ്ങളെയാണ് ലേലം ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.