ബാലവേല: ഒരു കുട്ടിയെ കൂടി മോചിപ്പിച്ചു

Tuesday 23 January 2018 2:00 am IST
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍ നടത്തിയ റെസ്‌ക്യൂ ഓപ്പറേഷനില്‍ കാഞ്ഞിരപ്പള്ളി പേട്ട ഭാഗത്തു നിന്നു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 16 വയസ്സുള്ള കുട്ടിയെ മോചിപ്പിച്ചു.

 

കോട്ടയം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാര്‍ നടത്തിയ റെസ്‌ക്യൂ ഓപ്പറേഷനില്‍ കാഞ്ഞിരപ്പള്ളി പേട്ട ഭാഗത്തു നിന്നു  ഹോട്ടലില്‍ ജോലി ചെയ്തിരുന്ന 16 വയസ്സുള്ള കുട്ടിയെ മോചിപ്പിച്ചു. അസം സ്വദേശിയായ കുട്ടി നാല് വര്‍ഷമായി ജില്ലയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഹോട്ടലില്‍ ജോലിയ്ക്ക് പ്രവേശിച്ചിട്ട് രണ്ട് മാസമാകുന്നു. ഒരു ഏജന്റ് ആണ് കുട്ടിയെ എത്തിച്ചതെന്ന് കട ഉടമ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് തിരുവഞ്ചൂരുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. റെസ്‌ക്യൂ ഓഫീസര്‍മാരായ ആല്‍ബിന്‍ ഫ്രാന്‍സിസ്, റോണി എലിസബത്ത് ജോണി, റെയ്ബ റോയി, രേണു എന്‍ നായര്‍ എന്നിവരാണ് റെസ്‌ക്യൂ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.