ഉള്ളതു പറഞ്ഞതിന് എന്നെ ജയിലിലാക്കാന്‍ നോക്കി: വെള്ളാപ്പള്ളി

Tuesday 23 January 2018 2:00 am IST
ഈഴവര്‍ക്കു വേണ്ടി വാദിക്കുകയും എതിര്‍ക്കുന്നവരെക്കുറിച്ച് ഉള്ളതു പറയുകയും ചെയ്തതിനാല്‍ ചിലര്‍ എന്നെ ജയിലിലാക്കാന്‍ നോക്കിയതായി വെള്ളാപ്പള്ളി നടേശന്‍.

 

കുറവിലങ്ങാട്: ഈഴവര്‍ക്കു വേണ്ടി വാദിക്കുകയും എതിര്‍ക്കുന്നവരെക്കുറിച്ച് ഉള്ളതു പറയുകയും ചെയ്തതിനാല്‍ ചിലര്‍ എന്നെ ജയിലിലാക്കാന്‍ നോക്കിയതായി വെള്ളാപ്പള്ളി നടേശന്‍. മോനിപ്പള്ളിയില്‍ പുതിയതായി പണി കഴിപ്പിച്ച ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്റെ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം. സുധീരന്‍ കഴിഞ്ഞ 21 വര്‍ഷമായി എന്നെ വേട്ടയാടുന്നു. സിബിഐവരെ അവര്‍ എനിക്കെതിരെ പ്രയോഗിച്ചു. എല്ലാത്തില്‍ നിന്നും ഗുരുദേവനാകുന്ന സത്യം എന്നെ രക്ഷിച്ചു. അവര്‍ എന്നെ വര്‍ഗീയവാദിയായും ചിത്രീകരിച്ചു. സമുദായത്തിന്റെ ഉന്നമനത്തിന് വര്‍ഗീയവാദിയാകുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആനശേരി അദ്ധ്യക്ഷനായി. ക്ഷേത്ര ശില്‍പികളെ മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. യുണിയന്‍ സെക്രട്ടറി എന്‍. കെ. രമണന്‍ മുഖ്യപ്രഭാക്ഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് സുജ തങ്കച്ചന്‍, കെ.എം. സുകുമാരന്‍, കെ. കെ. സച്ചിദാനന്ദന്‍, സി. എം. ബാബു, വി.ആര്‍. ജോഷി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.