അടിമാലി: എഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടവടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബിജെപി വനിതാ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. 12-ാംവാര്‍ഡ് അംഗം മുരുകേശ്വരി(41)ക്കാണ് സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്ദ്ദനമേറ്റത്്. ഇവര്‍ തേനി ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അയല്‍ക്കൂട്ട പ്രതിനിധികളാണ് എഡിഎസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്. 12-ാം വാര്‍ഡില്‍ വിജയിയുടെ പേരുകള്‍ തിരുത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. പരാതിക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ ചോദ്യംചെയ്ത ബിജെപി അംഗത്തിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഎം പഞ്ചായത്തംഗങ്ങളായ ജയ മാരിയപ്പന് (47), കുമാര്‍ (40) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെയാണ് ഓഫീസ് ഉപകരണങ്ങളും ജനല്‍ ചില്ലും തകര്‍ന്നതെന്ന് ബിജെപി നേതാവ് അളകരാജ് പറഞ്ഞു.
വൈകിട്ട് 4 മണിയോടെ വരണാധികാരിയായ ദേവികുളം ബിഡിഒയുടെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: