കോട്ടയം: മുഖ്യമന്ത്രിമാരുടെയോ, എം.പി മാരുടെയോ, എംഎല്‍എമാരുടെയോ തണലില്‍ വളര്‍ന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് കേരളത്തിന്റെ സഹപ്രഭാരിയും, മംഗലാപുരം എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍. സംസ്ഥാന ബിജെപി പൂര്‍ണ്ണസമയ പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും, മനക്കരുത്തുമാണ് ഈ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: