എം.എ. കൃഷ്ണന്റെ പിറന്നാള്‍ ആഘോഷിച്ചു

Tuesday 23 January 2018 2:30 am IST

കൊച്ചി: ബാലഗോകുലം, തപസ്യ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യ പത്രാധിപരുമായിരുന്ന എം.എ. കൃഷ്ണന്റെ (എം.എ. സാര്‍) 89-ാം പിറന്നാള്‍ ആഘോഷിച്ചു. എളമക്കര പുന്നയ്ക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപ,ാടികള്‍ പ്രശസ്ത സംഗീതസംവിധായകന്‍ കെ. ജി. ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്തു. റിട്ട. ഹൈക്കോടതി ജഡ്ജി കെ. പത്മനാഭന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, കൃഷ്ണബാലന്‍ പാലിയത്ത്, ജി. സതീഷ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എസ്. സജികുമാര്‍ സ്വാഗതം പറഞ്ഞു. പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.