മദ്യത്തിനെതിരെ സ്ത്രീജ്വാല

Monday 22 January 2018 11:12 pm IST

 

മാഹി: മാഹി മദ്യത്തിന്റെ ദുരിതം അഴിയൂര്‍ പഞ്ചായത്തിനെ തളര്‍ത്തുന്നതിനെതിരെ സ്ത്രീകള്‍ മാഹി റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മാഹി അതിര്‍ത്തിവരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കിയത് ആവേശമായി. അഴിയൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കടുത്തു. സ്ത്രീജ്വാല പരിപാടി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്തു. 

ലഹരി മാഫിയാസംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മറ്റൊരു കാലത്തും ഇല്ലാത്തവിധം എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ക്കെതിതിരായി ശക്തമായ ജനകീയ ഇടപെടല്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് സര്‍ഗവേദി നാടകമായ കാലന്‍ ഇല്ലാത്ത കാലന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.കെ.സുരേഷ്, ജനപ്രതിനിധികളായ റീന രയരോത്ത്, ഉഷ ചാത്താങ്കണ്ടി, സുധ മാളിയേക്കല്‍, കെ.പ്രമോദ്, തോട്ടത്തില്‍ മഹിജ, ഉഷ കുന്നുമ്മല്‍, സുകുമാരന്‍ കല്ലറോത്ത്, എഇഒ സുരേഷ് ബാബു, പി.എംഅശോകന്‍, പ്രദീപ് ചോമ്പാല, ശശിധരന്‍ തോട്ടത്തില്‍, കുന്നുമ്മല്‍ അശോകന്‍, പി.നാണു, കെ.പി.പ്രജിത്ത് കുമാര്‍, കെ.അന്‍വര്‍ഹാജി, കെ.ശേഖരന്‍, ഡോ.കെ.കെ.നസീര്‍, ശ്രീജേഷ് കുമാര്‍, ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.