ശ്രീജീവിന്റെ മരണം : സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

Tuesday 23 January 2018 10:59 am IST

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്നിറങ്ങി. അതേ സമയം ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരുകയാണ്. അന്വേഷണത്തെക്കുറിച്ച് വ്യക്തത വന്നാല്‍ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു. 

നാളെത്തന്നെയോ തൊട്ടടുത്ത ദിവസമോ തന്നെ ശ്രീജിവിന്റെ മരണത്തില്‍  ശ്രീജിത്തിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. ഒരു എഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് സ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതികളെല്ലാം പൊലീസുകാരാണെന്നതിനാല്‍ ആണ് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷണം നടത്തണമെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.