കുട്ടികളെ തനിച്ചാക്കുന്നവരെ ശിക്ഷിക്കാനായി നിയമം വരുന്നു

Tuesday 23 January 2018 12:36 pm IST
കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കളെ ശിക്ഷിക്കുന്നതിനായി അമേരിക്കയില്‍ പുതിയ നിയമം വരുന്നു. അമേരിക്കയിലെ ടെക്‌സാസില്‍ അതി ദാരുണമായി കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ കൊലാപതകവുമായി ബന്ധപ്പെട്ടാണ് നിയമകൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നത്

ടെക്‌സാസ്: കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കളെ ശിക്ഷിക്കുന്നതിനായി അമേരിക്കയില്‍ പുതിയ നിയമം വരുന്നു. അമേരിക്കയിലെ ടെക്‌സാസില്‍ അതി ദാരുണമായി കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ കൊലാപതകവുമായി ബന്ധപ്പെട്ടാണ് നിയമകൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. നിര്‍ദ്ദിഷ്ട നിയമത്തിന് ഷെറിന്‍ നിയമം എന്ന പേരു നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കുട്ടിക്ക് തനിച്ചിരിക്കാനുള്ള പ്രായം പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യണം. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പോലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകയുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. 

2017 ഒക്ടോബര്‍ 22നാണ്  ഷെറിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള ഓവുചാലില്‍ നിന്ന് കണ്ടെത്തിയത്. പാല് കുടിക്കാത്തതിന് കുട്ടിയെ വീടിന് പുറത്തുനിര്‍ത്തിയെന്നും അല്‍പസമയത്തിനകം കാണാതായി എന്നുമായിരുന്നു മാതാപിതാക്കളുടെ പരാതി. പിന്നീട് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനിടയില്‍  പാല്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ കയ്യബദ്ധം പറ്റി മരണം സംഭവിച്ചതാണെന്ന് അച്ഛന്‍ വെസ്ലി മാത്യൂസ് പറഞ്ഞിരുന്നു.   ഷെറിന്‍ കൊല്ലപ്പെട്ട കേസില്‍ മലയാളിയായ വെസ്ലി മാത്യൂസിന് എതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഉപേക്ഷിച്ചതിന് വളര്‍ത്തമ്മ സിനി മാത്യൂസിന് എതിരെയും കേസ് ഉണ്ട്. സിനിക്ക് രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വിധത്തിലുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ ഷെറിന്റെ മരണത്തിന് പിന്നാലെ ഇന്ത്യയിലെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ട് മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാവൂ എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.