ഭര്‍ത്താവിനെയും സഹോദരനെയും ആക്രമിച്ച ശേഷം യുവതിയെ ബലാല്‍സംഗം ചെയ്തു

Tuesday 23 January 2018 12:53 pm IST

ഗുരുഗ്രാം (ഹരിയാന): ഭര്‍ത്താവിനെയും ഭര്‍ത്തൃ സഹോദരനെയും ആക്രമിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു.  ഗുരുഗ്രാം 56 സെക്ടറിന് സമീപത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാത്രി ഭര്‍തൃ സഹോദരന്റെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്‌നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് കാറില്‍ നിന്നിറങ്ങിയ സമയത്ത്  രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും. കാറിലുണ്ടായിരുന്ന യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍ത്തൃ സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുയും മര്‍ദ്ധിച്ച് അവശരാക്കുകയുമാണ് ചെയ്തത്. ഇത് കൂടാതെ ബലാല്‍സംഗം വിവരം പോലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി സീനിയര്‍ പോലീസ് ഓഫീസര്‍ മനിഷ് സെഹ്ഗാള്‍ പറഞ്ഞു. 

എന്നാല്‍ ആക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് കുറിച്ച് വച്ചിരുന്നു. ഇത് വച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. കാറിന്റെ നമ്പര്‍ കുറിച്ചത് കൊണ്ടാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സാധിച്ചതെന്ന് മനിഷ് സെഹ്ഗാള്‍ പറഞ്ഞു. പ്രതികള്‍ ഗുരുഗ്രാമിലെ സോഹ്ന ഗ്രാമവാസികളാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.