63-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി

Tuesday 23 January 2018 3:08 pm IST

 

കണ്ണൂര്‍: 63-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.   

കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് വി.രഞ്ജിത്ത് കുമാര്‍, കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്, സ്‌പോര്‍ട്‌സ്-ഫിസിക്കല്‍ എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ചാക്കോ ജോസഫ്, തയ്ക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി ബി.അജി എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ പി.കെ.സുധീര്‍ബാബു സ്വാഗതവും അക്കാമദമിക് എ.ഡി.പി.ഐ ജിമ്മി കെ. ജോസ് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് മുമ്പായി ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ഉദ്ഘാടനത്തിന് ശേഷം കളരിപ്പയറ്റ് പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി. 

ഇന്നലെ പെണ്‍കുട്ടികളുടെ അണ്ടര്‍ 40 കിഗ്രാം, അണ്ടര്‍ 55 കിഗ്രാം, ആണ്‍കുട്ടികളുടെ അണ്ടര്‍ 45 കിഗ്രാം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. ഇന്ന് പെണ്‍കുട്ടികളുടെ അണ്ടര്‍ 42 കിഗ്രാം, അണ്ടര്‍ 52 കിഗ്രാം, അണ്ടര്‍ 68 കിഗ്രാം മത്സരങ്ങളും ആണ്‍കുട്ടികളുടെ അണ്ടര്‍ 51 കിഗ്രാം, അണ്ടര്‍ 55 കിഗ്രാം, അണ്ടര്‍ 63 കിഗ്രാം, അണ്ടര്‍ 78 കിഗ്രാം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. 25 വരെയാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക.

കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളുടെയും നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, വിദ്യാഭാരതി, ദേവ് പബ്ലിക് സ്‌കൂള്‍ ഡല്‍ഹി എന്നിവയുടെയും ടീമുകള്‍ ഉള്‍പ്പെടെ 26 ടീമുകളാണ് കണ്ണൂരില്‍ മത്സരിക്കുന്നത്. 265 പെണ്‍കുട്ടികളും 242 ആണ്‍കുട്ടികളും ഉള്‍പ്പെടെ ആകെ 507 പേര്‍ മത്സര രംഗത്തുണ്ട്. 40 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സ് ഉള്‍പ്പെടെ 160 ഒഫീഷ്യല്‍സുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.