കമ്മ്യൂണിസ്റ്റ് ചൈനയില്‍ കലാകാരന്മാര്‍ക്ക് പാര്‍ട്ടിവിലക്ക്

Tuesday 23 January 2018 3:08 pm IST

ബീജിങ്: കമ്മ്യൂണിസ്റ്റ് ചൈനയില്‍ സാംസ്‌കാരിക ഫാസിസം. പാര്‍ട്ടിയുടെ വ്യവസ്ഥകള്‍ പാലിക്കാത്തവരെ പരിപാടികളില്‍നിന്നും ടെലിവിഷന്‍ ഷോകളില്‍നിന്നും വിലക്കുന്നു. രാജ്യത്തെ ഉന്നത മാധ്യമ റെഗുലേറ്ററായ ദി സ്റ്റേറ്റ് അഡ്‌മിനിസ്ട്രേഷന്‍ ഓഫ് പ്രസ്, പബ്ലിക്കേഷന്‍, റേഡിയോ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ തുടങ്ങിയവയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം അധികൃതര്‍ നല്‍കി. ഹിപ്പ് ഹോപ് ഗായകര്‍ക്കും പാര്‍ട്ടി അശ്ലീലവും വൃത്തി കെട്ടതുമെന്ന് കണ്ടെത്തുന്ന ടാറ്റു പതിപ്പിച്ചവര്‍ക്കും ചൈനീസ് ടെലിവിഷനില്‍ വിലക്ക് നടപ്പാക്കിക്കഴിഞ്ഞു. 

പാര്‍ട്ടിയുടെ ധാര്‍മികതയോടും നിലപാടിനോടും യോജിക്കാത്തവരും ഉന്നതമായ ധാര്‍മികത ഇല്ലാത്തവരുമായ നടീനടന്മാരെ പരിപാടികളില്‍ ഉപയോഗിക്കരുത്. കലാഭിരുചിയില്ലാത്തവര്‍, അശ്ലീലവും അപരിഷ്‌കൃതവുമായ പ്രവൃത്തികള്‍ ചെയ്യുന്ന താരങ്ങള്‍, ആദര്‍ശപരമായി നിലവാരമില്ലാത്ത താരങ്ങള്‍, അധാര്‍മികപ്രവൃത്തികളിലും വിവാദങ്ങളിലും ഉള്‍പ്പെട്ട താരങ്ങള്‍ എന്നിവരെ ഷോകളില്‍ നിന്നും പൂര്‍ണ്ണമായും വിലക്കണം, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പറയുന്നു. 

ചൈനയിലെ പ്രമുഖ ചാനലായ  ഗ്യാനില്‍  മത്സര പരിപാടിയായ ദി സിംഗറില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. വിലക്കിന് പിന്നാലെ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്ന് ഗ്യാനിന്റെ ക്ലിപ്പുകളും നീക്കിയിരുന്നു. മറ്റൊരു പ്രമുഖ റാപ്പര്‍ ആയ വാങ് ഹാഒയ്ക്ക് മാപ്പു പറയേണ്ട സാഹചര്യവും അടുത്തിടെ ഉണ്ടായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് അദ്ദേഹം ഒരുക്കിയ പരിപാടിയില്‍ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള ഉള്ളടക്കമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് അധികൃതര്‍ നടപടിയെടുത്തത്.

വിലക്കുകള്‍ക്കെതിരെ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.