തരംതിരിക്കുന്നത് ഭീകരതയേക്കാള്‍ അപകടകരം : മോദി

Tuesday 23 January 2018 5:16 pm IST
<<<< class="newdetails" src="//media.janmabhumidaily.com/media/2018/1/world-economic-forum.jpg">

ദാവോസ് (സ്വിറ്റ്‌സര്‍ലാന്‍ഡ്): ദാവോസില്‍ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുഖപ്രഭാഷണത്തിനില്‍നിന്ന്.:
 
ഇന്ത്യന്‍ പ്രധാനമന്ത്രി ഒടുവില്‍ ദാവോസ് സന്ദര്‍ശിച്ചത് 1997ലായിരുന്നു. അന്ന് ഇന്ത്യയുടെ ജിഡിപി താഴ്ന്നതായിരുന്നു.
 
- ഇന്ന് സാങ്കേതിക വിദ്യ വലിയ പ്രാമുഖ്യം നേടിയിരിക്കുന്നു ഈ മേഖലയല്‍.
 
<- 'ചിന്നിപ്പോയ ലോകത്ത് പങ്കാളിത്ത ഭാവി രൂപപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. സാമ്പത്തിക-രാഷ്ട്രീയ ശക്തികള്‍ക്കിടയില്‍ പുതു ശക്തികള്‍ സംതുലനം മാറ്റുന്നു. ഇത് ലോകഭാവി മാറ്റത്തിന്റെ സൂചനയാകുന്നു. സമാധാനവും സ്ഥിരതയും സുരക്ഷയും കാക്കുകയാണ് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍.
 
- ഇന്നിപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ സാമ്പത്തിക-സുരക്ഷാ മേഖലകളിലേതാണ്. സാങ്കേതികയിലൂന്നിയ മാറ്റങ്ങളുണ്ടാകുന്നു, വിവരങ്ങള്‍ വലിയ അവസരങ്ങള്‍ തരുന്നു.
 
<- ഇന്ത്യ എന്നും ഐക്യത്തിന്റേയും യോജിപ്പിന്റെയും മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. വസുധൈവ കുടുംബകം, ലോകം ഒരു കുടുംബമാണെന്ന സങ്കല്‍പ്പം അകലമില്ലാതകാക്കുന്നു. 
 
- കാലാവസ്ഥാ വ്യതിയാനമാണിപ്പോള്‍ വന്‍ഭീഷണി. ധ്രുവങ്ങളില്‍ മഞ്ഞുരുകുകുന്നു, ദ്വീപുകള്‍ മുങ്ങുന്നു.
 
- ഭീകരതയെ നല്ലതെന്നും ചീത്തയെന്നും തരംതിരിക്കുന്നത് ഭകീരതയേക്കാള്‍ അപകടകരമാണ്. 
 
<-ആഗോളവല്‍ക്കരണ സിദ്ധാന്തം ഇല്ലാതാകുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം സമൂഹത്തിന്റെ അഭിലാഷം പ്രകടിപ്പിക്കുന്നതില്‍ സംഘടനയ്ക്കാകുന്നില്ല. ലോകത്തിന്റെ അഭിലാഷം നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ ഈ പങ്കുവഹിക്കാന്‍ തയ്യാറാണ്. 
 
- ഇന്ത്യ ഒന്നടങ്കം അതിന്റെ ജനാധിപത്യത്തിലും വൈവിദ്ധ്യത്തിലും അഭിമാനിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.