ചെങ്ങന്നൂര്‍ ബൈപ്പാസ്; ഉദ്യോഗസ്ഥ സംഘം പരിശോധയ്‌ക്കെത്തി

Tuesday 23 January 2018 2:17 am IST

 

ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ രണ്ടാം രണ്ടാം ഘട്ടമായുള്ള റോഡിന്റെ   ബിബി ഡി (ബെന്‍ കെല്‍മാന്‍ ബീം ഡിഫ്‌ളെക്ക്ഷന്‍) റോഡിന്റെ ബല പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘം എത്തി.

  ബൈപ്പാസ് വരുന്ന തോടുകൂടി ദീര്‍ഘകാലമായി ചെങ്ങന്നൂര്‍ നിവാസികളും മറ്റുള്ള യാത്രക്കാരും അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാക്കും ചെങ്ങന്നൂര്‍ ഗവ: ഐറ്റിഐ ജങ്ഷനില്‍ നിന്നും തുടുങ്ങി സബ് സ്റ്റേഷനു സമീപത്തുകൂടി ബിസ്‌നസ് ഇന്ത്യ' ഗ്രൗണ്ട് കോഴഞ്ചേരി റോഡ്, കീഴ്‌ചേരിമേല്‍ വാഴാര്‍മംഗലം പാലം കുറ്റിക്കാട്ടില്‍പ്പടി വഴി കല്ലിശ്ശേരി ജങ്ഷനിലാണ് റോഡ് ചെന്നെത്തുക.

  പ്രാഥമിക പ്രവര്‍ത്തനമായ ഇന്‍വെസ്റ്റിഗേഷന്‍ കഴിഞ്ഞു ഇനിയും കലിങ്കുകളും മറ്റുമു ള്ളിടത്ത് ബോറിങ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനു ശേഷമാണ് പ്രോജക്റ്റ് തയ്യാറാക്കുക. 20 കോടി രൂപയാണ് റോഡിന്റെ നിര്‍മ്മാണച്ചിലവ് കണക്കാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.