കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന്

Tuesday 23 January 2018 2:15 am IST

പുതിയ ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ ടെന്റര്‍ നടപടികളില്‍ അസ്വാഭാവികമായ കാലതാമസമുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. 

   ശൗചാലയങ്ങളുടെയും മറ്റും പ്രവര്‍ത്തനം യാഥാര്‍ത്ഥ്യ ബോധത്തോടെ ക്രമീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബസ്സ്സ്റ്റാന്റ് നവീകരണവുമായി ബന്ധപ്പെട്ട് കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതായി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.  ടെണ്ടര്‍ നടപടി പുരോഗമിക്കുന്നതിനിടയില്‍ സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ കേസില്‍ പാലക്കാട് മുന്‍സിഫ് കോടതിയില്‍ നിന്നും കെഎസ്ആര്‍ ടിസി ക്കെതിരെ ഉത്തരവുണ്ടായി. 

   ഇക്കാരണത്താല്‍ ടെന്റര്‍ നടപടി പൂര്‍ത്തിയാക്കാനായില്ല.  പുതിയ ടെന്റര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം ആരംഭിച്ച് പരാതി പരിഹരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  താത്ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും പൊതു ശൗചാലയവും നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

  എന്നാല്‍ ടെന്റര്‍ നടപടി ക്രമങ്ങളിലെ കാലതാമസം നിര്‍മ്മാണ പ്രവര്‍ത്തിയെ ബാധിക്കുമെന്നും നിലവിലെ സൗകര്യങ്ങള്‍ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അപര്യാപ്തമാണെന്നും പരാതിക്കാരന്‍ അറിയിച്ചു. പരാതിയിലെ പൊതുജനതാത്പര്യമുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.