രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 ബഹുമതി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിന്

Wednesday 24 January 2018 2:00 am IST

 

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സ്‌കൂള്‍ 4.0 എന്ന ബഹുമതി തിരുവനന്തപുരം പേയാടുള്ള ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നേടി. ദല്‍ഹി ആസ്ഥാനമായ ടെക്നോപാക് അഡൈ്വസേഴ്സ് എന്ന സ്ഥാപനമാണ് സ്‌കൂളിനെ തെരഞ്ഞെടുത്തത്. 

വ്യക്തിഗതപഠന പദ്ധതി, പരിമിതമായ വിഷയവിഭജനം, ഫിനോമിനന്‍ ബേസ്ഡ് ലേണിങ്, ക്ലാസ് മുറികള്‍ക്കപ്പുറമുള്ള പഠന മേഖല, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്‌കൂള്‍ പശ്ചാത്തലം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ 4.0 സര്‍ട്ടിഫിക്കേഷന് സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി കോര്‍പ്പറേറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെ അവരെ ഭാവിയിലേക്കായി തയ്യാറാക്കുകയെന്നതാണ് സ്‌കൂള്‍ 4.0 എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. 

7 മുതല്‍ 13 വയസ് വരെയുള്ള കുട്ടികള്‍ക്കായി ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സീഡ് എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പരിപാടി സംഘടിപ്പിക്കും. മൂന്നുഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ്പ്രക്രിയയിലൂടെയാണ് ഇതിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുക. കുട്ടികളുടെസര്‍ഗാത്മകത, യുക്തിചിന്ത, സങ്കീര്‍ണമായ കണക്കുകള്‍ വിജയകരമായി ചെയ്യാനുള്ള കഴിവ് എന്നിവ പരിശോധിക്കുന്നതാണിത്. 21-ാം നൂറ്റാണ്ടിലെ സിദ്ധികള്‍ തിരിച്ചറിഞ്ഞ്, വികസിപ്പിച്ച് പകരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 9, 10, 11 തീയതികളില്‍ നടക്കും. പരീക്ഷയില്‍ വിജയിക്കുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ സൗജന്യ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. 

ഗ്രീന്‍വാലി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകന്‍ ബാലമുരളി വിജയരാജ്, ടെക്നോപാക് എജ്യുക്കേഷന്‍ പ്രാക്ടീസ് മേധാവി ഓറോബിന്ദോ സക്സേന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.