പുത്തന്‍പാലം റോഡ് ശോചനീയാവസ്ഥയില്‍

Wednesday 24 January 2018 2:00 am IST

 

പേട്ട: മുട്ടത്തറ പുത്തന്‍പാലം റോഡ് ശോചനീയാവസ്ഥയില്‍.  ഇടിഞ്ഞുതകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നടപടികളില്ല. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഡ്രെയിനേജ് പൈപ്പുകള്‍ സ്ഥാപിക്കാനായിരുന്നു വെട്ടിപ്പൊളിച്ചത്. എന്നാല്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും നവീകരണത്തിന് അധികൃതര്‍ തയ്യാറായിട്ടില്ല. പലയിടത്തും ടാര്‍ഇളകി പൂഴിയായതോടെ അപകടങ്ങള്‍ പതിവായി. അപകടത്തില്‍പ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്. തെരുവുവിളക്കുകളുടെ അഭാവം കാരണം രാത്രിയിലാണ് അപകടങ്ങളേറെയും നടക്കുന്നത്. കൗണ്‍സിലര്‍, നഗരസഭാധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. എംഎല്‍എ സ്ഥലംസന്ദര്‍ശിച്ച് അടിയന്തരമായി തീരുമാനമുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും മാറ്റമുണ്ടായില്ല. ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിന് പകരം കല്യാണം, ചരമം തുടങ്ങിയ ചടങ്ങുകള്‍ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളായി മാറുകയാണ് കൗണ്‍സിലറും എംഎല്‍എയുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.