ക്ഷയരോഗ നിര്‍മാര്‍ജനം: ആരോഗ്യ സര്‍വെക്ക് തുടക്കം

Wednesday 24 January 2018 2:00 am IST

 

ചിറയിന്‍കീഴ്: ക്ഷയരോഗ നിര്‍മാര്‍ജനത്തിന് നടത്തുന്ന ആരോഗ്യ സര്‍വെക്കു ബ്ലോക്ക്തലത്തില്‍ തുടക്കം കുറിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷിന്റെ വസതിയില്‍ നിന്നാണ് തുടക്കം. ആറ് പഞ്ചായത്തിലെയും പരിശീലനം ലഭിച്ച ആരോഗ്യ വോളന്റിയര്‍മാരാണ് സൗകര്യാര്‍ഥം അവധിദിവസങ്ങളില്‍ വീടുകളില്‍ എത്തുന്നത്. ഭവനങ്ങളിലെത്തി ക്ഷയരോഗ സാധ്യതകളുള്ള ആളുകളെ കണ്ടെത്തി അവരുടെ കഫവും മറ്റും പരിശോധനയ്ക്ക് വിധേയമാക്കുന്നു. നിര്‍ബന്ധമായും ഡോക്ടറുടെ സേവനമുറപ്പാക്കി ക്ഷയരോഗം ഉള്ളവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയ മാര്‍ച്ച് കഴിയുമ്പോള്‍ ക്ഷയരോഗ സംശയമുള്ളവരെ കഫവും മറ്റും പരിശോധനയ്ക്കു വിധേയമാക്കാന്‍ പ്രത്യേകം പരിപാടി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടുന്നുണ്ട്.

ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ആഫീസര്‍ ഡോ ശ്യാംജി വോയ്‌സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജഗദീഷ്, പെരുമാതുറ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വസന്തകുമാര്‍, സുരക്ഷപദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആര്‍.കെ. ബാബു, ആശാവര്‍ക്കര്‍മാരായ റീന അന്‍സാര്‍, സിന്ധു മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.