തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 31. വൈകിട്ട് 5ന് മുമ്പായി എന്‍ട്രികള്‍ അക്കാദമി ഓഫീസില്‍ ലഭിക്കണം. 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സെന്‍സര്‍ ചെയ്ത കഥാപാത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2017ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്ഇന്ററെപ്റ്റഡ്) ബ്യൂറോ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ ംംം.സലൃമഹമളശഹാ.രീാ ല്‍ നിന്ന് അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. എന്‍ട്രികള്‍ സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ അയയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: