പരീക്കുട്ടിക്ക് ജന്മനാടിന്റെ സ്മൃതി സന്ധ്യ

Wednesday 24 January 2018 2:24 am IST

മട്ടാഞ്ചേരി: ഇന്ത്യന്‍ പ്രസിഡന്റിന്റെ പുരസക്കാരം നീലക്കുയിലിലൂടെ ആദ്യമായി മലയാള സിനിമയ്ക്ക് നേടി തന്ന ടി.കെ. പരീക്കുട്ടിയെ ജന്മദേശം ഓര്‍മ്മി

ച്ചു. ഫോര്‍ട്ടുകൊച്ചിയില്‍ പരീക്കുട്ടിയുടെ ജന്മദിനാചരണത്തിന് അദ്ദേഹം നിര്‍മ്മിച്ച ചലചിത്ര ഗാനങ്ങളുമായി സ്മൃതി സന്ധ്യ നടത്തി. 

മലയാള ചലചിത്രമേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്കിയ പരീക്കുട്ടി കലാമൂല്യമുള്ള ഒന്‍പത് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. മധു, ശ്രീലത, പപ്പു തുടങ്ങി ഒട്ടേറെ താരങ്ങളെ മലയാള സിനിമയില്‍ കൊണ്ടുവന്ന പരീക്കുട്ടിയുടേതാണ് ചന്ദ്രതാര പിക്‌ചേഴ്‌സ്. കൂടാതെ ഫോര്‍ട്ടുകൊച്ചിയില്‍ സൈന (കോക്കേഴ്‌സ് ) തിയേറ്ററും സ്ഥാപിച്ചു. 

കെട്ടുവള്ളങ്ങളില്‍ ചരക്ക് നീക്കം നടത്തുന്ന കൊച്ചി തുറമുഖത്തെ പരീക്കുട്ടി ആന്റ് കമ്പനിയുടെ സ്ഥാപകനായിരുന്നു. ഈ സ്ഥാപനവും വള്ളങ്ങളും പിന്നീട്  തൊഴിലാളികള്‍ക്കായി നല്‍കിയിരുന്നു. 

ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന ജന്മദിനാഘോഷം  കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അദ്ധ്യക്ഷ ഷൈനിമാത്യു ഉദ്ഘാടനം ചെയ്തു. ടി.എം. റിഫാസ് അദ്ധ്യക്ഷത വഹിച്ചു. എം.എം. സലിം, വി.ഡി. മജീന്ദ്രന്‍, സുല്‍ഫത്ത് ബഷീര്‍, ബോണി തോമസ്സ് എന്നിവര്‍ സംസാരിച്ചു. ഗസല്‍മജീദ് അല്‍ഖ, ജൂനിയര്‍ മെഹബൂബ് ഷബീര്‍ എന്നിവര്‍ പാടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.