കൗതുകമായി താറാവിന്റെ പ്രസവം

Tuesday 23 January 2018 9:05 pm IST

കരുനാഗപ്പള്ളി: മനുഷ്യരും മൃഗങ്ങളും പ്രസവിക്കുന്നിടത്ത് താറാവിന്റെ പ്രസവം പ്രദേശവാസികള്‍ക്ക് കൗതുകമായി. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. തഴവ കടത്തൂര്‍ അമ്പിശ്ശേരിപ്പടീറ്റതില്‍ (തറോട്ടില്‍) ഇഖ്ബാല്‍- നസീമ ദമ്പതികളുടെ വീട്ടിലായിരുന്നു താറാവിന്റെ അത്ഭുത പ്രസവം നടന്നത്. 

സംഭവമറിഞ്ഞ് നിരവധി പ്രദേശവാസികള്‍ കൗതുകക്കാഴ്ച കാണാന്‍ എത്തി. പ്രസവം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞതോടെ താറാവിന്‍കുഞ്ഞ് ചത്തു. തള്ള സുഖമായി ഇരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.