വില്ലേജ് ഓഫീസ് ഭൂമി കൈയേറി സിപിഎം ഓഫീസ്

Wednesday 24 January 2018 2:30 am IST

കൊച്ചി: ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ ആനവിലാസം വില്ലേജ് ഓഫീസിന്റെ വസ്തു കൈയേറി സിപിഎം ഓഫീസ് നിര്‍മിച്ചിട്ടും റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. 

മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍പ്പെടുന്ന വില്ലേജിലാണ് ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പുഷ്പന്റെ പേരില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന രേഖകള്‍ ഉടുമ്പന്‍ചോല തഹസീര്‍ദാ ര്‍ ഓഫീസില്‍ ഉണ്ടെങ്കിലും അന്വേഷണം പ്രഹസനമാണ്. 

ഒന്നരപ്പതിറ്റാണ്ടിന് മുമ്പ് വില്ലേജ് ഓഫീസിന്റെ ഭൂമി സിപിഎം പ്രവര്‍ത്തകര്‍ കൈയേറി രണ്ടുനിലകെട്ടിടം നിര്‍മിച്ചെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. താലൂക്കിലെ കൈയേറ്റങ്ങളുടെ ലിസ്റ്റില്‍ വില്ലേജ് ഓഫീസിന്റെ ഭൂമി കൈയേറ്റം നാളുകളായുണ്ട്. ലക്ഷങ്ങള്‍ വരുന്ന എട്ട് സെന്റാണ് സിപിഎം കൈയേറിയത്. 

വില്ലേജ് ഓഫീസിന്റെ വസ്തു കൈയേറിയിട്ടുപോലും ഭൂമി തിരിച്ച് പിടിച്ച് ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാത്ത റവന്യൂ വകുപ്പ് മറ്റ് കൈയേറ്റങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. സിപിഐയും ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. 

കൈയേറ്റത്തിന് സഹായം ഒരുക്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.