അബ്ബാസിയെ പരിഹസിച്ച് മാധ്യമങ്ങള്‍

Wednesday 24 January 2018 2:50 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവിരുദ്ധയുദ്ധത്തെ അതു ബാധിക്കുമെന്ന പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുടെ പ്രസ്താവനയെ പരിഹസിച്ച് ആഗോള മാധ്യമങ്ങള്‍. 

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടും ഭീകരനുമായ ഹാഫിസ് സെയ്ദിന്റെ പാക്കിസ്ഥാനിലെ ചിത്രത്തിനൊപ്പം, ഇതോ ലോകത്തിലെ ഏറ്റവും വലിയ ഭീകരവിരുദ്ധയുദ്ധം എന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ ചോദിച്ചത്. ഭീകരതയ്‌ക്കെതിരായി ലോകത്തിലെ ഏറ്റവും വലിയ യുദ്ധം നയിക്കുകയാണ് പാക്കിസ്ഥാന്‍. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് യുദ്ധത്തെ ബാധിക്കും എന്നാണ് അബ്ബാസി പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.