പക്ഷി നിരീക്ഷകര്‍ക്കായി ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് ഒരുങ്ങി

Tuesday 23 January 2018 9:21 pm IST

കല്‍പ്പറ്റ: പക്ഷിനിരീക്ഷകര്‍ക്കായി ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് പണിപ്പുരയില്‍. ഒരുപറ്റം പ്രകൃതി സ്‌നേഹികളാണ് പക്ഷിനിരീക്ഷകര്‍ക്കായി  www.birdsofindia.org എന്ന വെബ്‌സൈറ്റ് ഒരുക്കുന്നത്. 

സൈറ്റില്‍ ലോകത്തിലെ വിവിധ ഇനം പക്ഷികളെകുറിച്ചുള്ള വിവരങ്ങളും അവയുടെ ചിത്രങ്ങളുമുണ്ട്.  ഇന്ത്യയില്‍ 569 ഇനം പക്ഷികളുടെ വിവരങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

മറ്റ് പക്ഷികളുടെ വിവരങ്ങളും വൈകാതെ അപ്‌ലോഡ് ചെയ്യും. ബട്ടര്‍ഫ്‌ളൈസ് ഓഫ് ഇന്ത്യ(ചിത്രശലഭങ്ങള്‍), മോത്‌സ് ഓഫ് ഇന്ത്യ(നിശാശലഭങ്ങള്‍) തുടങ്ങിയ വെബ്‌സൈറ്റുകളുടെ ചുവട് പിടിച്ചാണ് പുതിയ വെബ്‌സൈറ്റ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.