ഭൂരിഭാഗം ദമ്പതികളും മകളെ ആഗ്രഹിക്കുന്നവര്‍

Tuesday 23 January 2018 10:02 pm IST

ന്യൂദല്‍ഹി: രാജ്യത്തെ 79 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്മാരും ഒരു പെണ്‍കുട്ടിയെങ്കിലും വേണമെന്ന് താത്പ്പര്യപ്പെടുന്നവര്‍. 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇടയില്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയാണ് (എന്‍എഫ്എച്ച്എസ്) വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

പട്ടികജാതി/വര്‍ഗ വിഭാഗം, മുസ്ലിം സമുദായം, ഗ്രാമ, നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. 2005- 2006ല്‍ നടത്തിയ സര്‍വ്വേയില്‍ 74 ശതമാനം സ്ത്രീകളും 65 ശതമാനം പുരുഷന്മാരും ഒരു പെണ്‍കുട്ടിയെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നു. ഇതില്‍ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളില്‍ 81 ശതമാനവും, നഗരപ്രദേശങ്ങളില്‍ 75 ശതമാനവും താത്പ്പര്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസം വളരെക്കുറവുള്ള സ്ത്രീകളാണ് ഇത് ആഗ്രഹിക്കുന്നത്. 

പുരുഷന്മാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഗ്രാമവാസികളായ 85 ശതമാനം പുരുഷന്മാരും, 75 ശതമാനം നഗരവാസികളുമാണ് പെണ്‍കുട്ടിയെ വേണമെന്ന് ആഗ്രഹിക്കുന്നത്. എസ്‌സി (81 ശതമാനം), എസ്ടി (81 ശതമാനം) സ്ത്രീകളും,  പുരുഷന്മാരില്‍ എസ്ടി (84 ശതമാനവും), എസ്‌സി (79 ശതമാനവും  അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. കൂടാതെ 81 ശതമാനം മുസ്ലിങ്ങളും, 78 ശതമാനം ഹിന്ദുക്കളും ജെയിന്‍ വിഭാഗക്കാരും പെണ്‍കുട്ടി വേണമെന്ന് താത്പ്പര്യപ്പെടുന്നുണ്ട്. 

ബുദ്ധ വിശ്വാസികളില്‍ 77 ശതമാനം പേരാണ് താത്പ്പര്യപ്പെടുന്നത്. എന്നാല്‍ പാവപ്പെട്ടവരില്‍ അഞ്ചില്‍ ഒന്ന് സ്ത്രീകളും (86 ശതമാനം) പുരുഷന്മാരും (85 ശതമാനം) പേരും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഭദ്രതയുള്ളതില്‍ 73 ശതമാനം സ്ത്രീകളും, 72 ശതമാനം പുരുഷന്മാരും പെണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. ഇന്ത്യയില്‍ ബീഹാര്‍ (37 ശതമാനം), യുപി (31 ശതമാനം) എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്കായി താത്പ്പര്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.