വിവരാവകാശ നിയമം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ദുരുപയോഗം ചെയ്യുന്നു

Wednesday 24 January 2018 2:30 am IST

ന്യൂദല്‍ഹി: വിവരാവകാശ നിയമം വന്നതോടെ രാജ്യത്തെ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സംബന്ധമായ വിവരങ്ങള്‍ ലഭിക്കല്‍ കൂടുതല്‍ എളുപ്പമായി. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഇത് ദുരുപയോഗം ചെയ്യുന്നതായി  കണ്ടുവരുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ബിമല്‍ ജുല്‍ക അറിയിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ. മാഥുറിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ജുല്‍ക ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനാണ് ചിലര്‍ ഈ നിയമം ഉപയോഗിക്കുന്നത്.

വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ പദ്ധതികള്‍ സംബന്ധിച്ച് അറിയുന്നതിനാണ്. അതേസമയം സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള സ്വകാര്യവ്യക്തികളുടെ ഇടപാടുകളെക്കുറിച്ചും വിവരാവകാശ നിയമം വഴി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

സ്വകാര്യ താത്പ്പര്യങ്ങള്‍ക്കനുസൃതമായുള്ള ആര്‍ടിഐ അപേക്ഷകളും  വര്‍ധിച്ചു വരികയാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലെ ശമ്പളവും, അവധികള്‍ സംബന്ധിച്ചുള്ള വിവരങ്ങളും, ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായുള്ളതല്ല ആര്‍ടിഐ എന്നും പങ്കെടുക്കവേ ജുല്‍ക പറഞ്ഞു.

അതേസമയം നികുതി സംബന്ധമായ തിരിച്ചടവുകളെ സംബന്ധിച്ചും ആര്‍ടിഐ മുഖേന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ജിഎസ്ടി, മെയ്ക് ഇന്‍ ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട വിഷങ്ങള്‍ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ആളുകള്‍ നേരിട്ട് തന്നെ പരാതി ഉന്നയിക്കുകയാണ് പതിവെന്നും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.