ട്വന്റി 20: ഓസീസിനെ വാര്‍ണര്‍ നയിക്കും

Tuesday 23 January 2018 10:46 pm IST

മെല്‍ബണ്‍: ഇടം കൈയന്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ടിനെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലുള്‍പ്പെടുത്തി. ഫാസ്റ്റ്് ബൗളര്‍ ജെ റിച്ചാര്‍ഡ്ണും ടീമിലുണ്ട്.

നാല് ടെസ്റ്റുകള്‍ക്കുള്ള പരമ്പരക്കായി ഓസ്‌ട്രേലിയന്‍ ടീം അടുത്തമാസം 15 ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകും.

അടുത്ത മാസം മൂന്ന് മുതല്‍ 21 വരെ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിനുള്ള ഓസീസ് ടീമിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവയാണ് മത്സരിക്കുന്ന മറ്റു ടീമുകള്‍.

ഓസ്‌ട്രേലിയന്‍ ട്വന്റി 20 ടീം: ഡേവിഡ് വാര്‍ണര്‍ ( ക്യാപറ്റന്‍), ആരോണ്‍ ഫിഞ്ച്., ആഷ്ടണ്‍ അഗര്‍, അലക്‌സ് കാറി, ബെന്‍ ഡാര്‍ഷ്യൂസ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡിആര്‍സി ഷോര്‍ട്ട്, ബില്ലി സറ്റാന്‍ലേക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആന്‍ഡ്രൂ ടൈ ,ആദം സാമ്പ.

ടെസ്റ്റ് ടീം: സ്റ്റീവ് സ്മിത്ത് ( ക്യാപ്റ്റന്‍) ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ്, ജാക്ക്‌സണ്‍ ബേര്‍ഡ്, പാറ്റ് കുമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്്, ജോഷ് ഹെയ്‌സല്‍വുഡ്്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ടീം പെയ്ന്‍, ജെ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.