ലോയ്ഡ് പോപ്പ് ചരിത്രമെഴുതി; ഓസ്‌ട്രേലിയ സെമിയില്‍

Tuesday 23 January 2018 10:46 pm IST

ക്യൂന്‍സ്ടൗണ്‍: ലെഗ് സ്പിന്നര്‍ ലോയ്ഡ് പോപ്പ് ചരിത്രമെഴുതിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയുടെ യുവ ടീം ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ കടന്നു. 31 റണ്‍സിനാണ് ഓസീസ് വിജയിച്ചത്.

ലോയ്ഡ് 35 റണ്‍സിന് എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാണ് പുത്തന്‍ ചരിത്രമെഴുതിയതതോടെ, 128 റണ്‍സിന്റെ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് 96 റണ്‍സിന് ബാറ്റ് താഴ്ത്തി. ഓസീസിന്റെ തന്നെ ജേസണ്‍ റാല്‍സ്റ്റണ്‍ കഴിഞ്ഞ ദിവസം  പാപ്പുവ ഗൂനിയക്കെതിരെ 15 റണ്‍സിന് ഏഴു വിക്കറ്റെടുത്ത സ്ഥാപിച്ച റെക്കോഡാണ് വഴിമാറിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 127 റണ്‍സിന് പുറത്തായി. മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ ജേസണ്‍ സാംഗ കുറിച്ച 58 റണ്‍സിന്റെ മികവിലാണ് ഓസീസ് 127 റണ്‍സിലെത്തിയത്്.

അനായാസ വിജയത്തിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ഏഴാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പൊതെ 47 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ ലോയ്ഡ് എറിഞ്ഞ എട്ടാം ഓവറില്‍ ഇംഗ്ലണ്ടിന്റെ തലവര മാറി. ലിയാം ബാങ്ക്‌സും (3) ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കും (0) ഈ ഓവറില്‍ പുറത്തായി. പത്താം ഓവറില്‍ വില്‍ ജാക്ക്‌സിനെയും മടക്കി.

അപകടകാരിയായ ടോം ബാന്റണെ പതിനാലാം ഓവറില്‍ ലോയ്്ഡ് പുറത്താക്കി ഹാരി 58 റണ്‍സ് നേടി.

പിന്നീട് ട്രെനൗത്ത്, ഹോള്‍ മാന്‍, ബാംബര്‍, പെന്നിങ്ങ്ടണ്‍ എന്നിവരെ കൂടി കൂടാരം കയറ്റിയ ലോയ്ഡ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.