പുനരന്വേഷണം വേണം: വല്‍സന്‍ തില്ലങ്കേരി

Wednesday 24 January 2018 2:30 am IST

കണ്ണൂര്‍: തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി. പിണറായി വിജയന്‍ കൃത്യം നിര്‍വ്വഹിക്കുന്നത് നേരില്‍ക്കണ്ടതായി നേരത്തെ കേസിലെ ചില സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍, രാമകൃഷ്ണന്റെ ഭാര്യ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. 

സത്യം എക്കാലവും മറച്ചുവെക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് ജയരാജന്റെ ഏറ്റുപറച്ചില്‍. സിപിഎം ജില്ലാ സെക്രട്ടറി പറയുമ്പോള്‍ ഇത് വളരെ ഗൗരവകരമാണ്. ജയരാജനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നും പ്രതിസ്ഥാനത്തിരിക്കുന്ന ആള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നത് ആശങ്കക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.