വ്യാസവിദ്യാ പീഠത്തില്‍ ഡോ. മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തും

Wednesday 24 January 2018 2:51 am IST

പാലക്കാട്: എഴുപതാം റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ദേശീയ പതാകയുയര്‍ത്തും. ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. 26 മുതല്‍ 28 വരെയാണ് ശിബിരം.

26ന് രാവിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തിലാണ് സര്‍സംഘചാലക് പതാകയുയര്‍ത്തുക. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയത് വിവാദമാക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. ഒരു സംഘടനാ നേതാവിന് പൊതു വിദ്യാലയത്തില്‍ പതാകയുയര്‍ത്താന്‍ അധികാരമില്ലെന്നായിരുന്നു വാദം. 

പതാക ഉയര്‍ത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തി. കളക്ടര്‍ പതാക ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് ഉത്തരവിറക്കി. എന്നാല്‍ മോഹന്‍ ഭാഗവതിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭരണകൂടം മുട്ടു മടക്കി. വിദ്യാലയ അധികൃതരുടെയും പോലീസ്, റവന്യു അധികാരികളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. ഇതിന് ശേഷം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. മാനേജ്‌മെന്റിനെതിരെ കേസെടുക്കാനുള്ള ഉത്തരവും രണ്ടാഴ്ച മുമ്പ് ഇറക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.