ദക്ഷിണാഫ്രിക്കന്‍ സംഗീതജ്ഞന്‍ ഹ്യൂഗ് മസേകെല അന്തരിച്ചു

Wednesday 24 January 2018 9:29 am IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതത്തിന്റെ പിതാവും വര്‍ണവെറിക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയുമായ ഹ്യൂഗ് മസേകെല(78) അന്തരിച്ചു. വര്‍ണവെറിക്കെതിരായ പോരാട്ടത്തിന് കരുത്തുപകര്‍ന്ന 'സൊവെറ്റോ ബ്ലൂസ്' തുടങ്ങിയ ആഫ്രോ-ജാസ് ഹിറ്റുകളുടെ സ്രഷ്ടാവാണ്. മണ്ടേലയുടെ മോചനത്തിനായി ആഹ്വാനംചെയ്ത 'ബ്രിംഗ് ഹോം നെത്സണ്‍ മണ്ടേല' എന്ന ഹ്യൂഗിന്റെ ഗാനം സമരത്തിന് ആവേശമേകി.

1939ല്‍ ദക്ഷിണാഫ്രിക്കയിലെ വിറ്റ് ബാങ്കിലാണ് ജനനം. 21-ാമത്തെ വയസ്സില്‍ ദക്ഷിണാഫ്രിക്ക വിട്ടെങ്കിലും വര്‍ണവിവേചനത്തിനെതിരായ സമരത്തില്‍ അണിചേര്‍ന്നു. സംഗീത മേഖലയിലെ വര്‍ണവിവേചനത്തിനെതിരെയും ശക്തമായ നിലപാടു സ്വീകരിച്ചു. 2010ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത് മസേകെലയുടെ സംഗീതത്തോടെ ആയിരുന്നു.

പ്രമുഖ സംഗീതജ്ഞ മിറിയം മക്കെബയാണു ഭാര്യ. മകന്‍ സാല്‍ ജാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.