ബെന്‍ഗാസിയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം; 30 മരണം

Wednesday 24 January 2018 9:36 am IST

ബെന്‍ഗാസി: ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലെ മോസ്‌കിന് സമീപമുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ടു സ്‌ഫോടനവും ഉണ്ടായത്. സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

സെന്‍ട്രല്‍ അല്‍ സീമാനിയിലെ മോസ്‌കിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വൈകുന്നേരത്തെ പ്രാര്‍ഥനയ്ക്ക് ശേഷം വിശ്വാസികള്‍ മടങ്ങുന്‌പോഴായിരുന്നു ആദ്യ സ്‌ഫോടനം. തൊട്ടുപിന്നാലെ രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായി. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.