തിരുവനന്തപുരം: ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാമെന്നും എം.എം മണി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: