തൃശൂര്‍: പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ക്ഷേത്രത്തിലെ ചുറ്റമ്പലം ഏറെക്കുറെ കത്തി നശിച്ചു. ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് വൈകുന്നേരം ക്ഷേത്രത്തില്‍ ദീപാരാധന നടന്നിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നെന്നാണ് കരുതുന്നത്. സ്ഥലത്തെത്തിയ അഞ്ച് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: