അഫ്ഗാനില്‍ 'സേവ് ദ ചില്‍ഡ്രന്‍' ഓഫീസില്‍ ചാവേറാക്രമണം: 11 പേര്‍ക്ക് പരിക്ക്

Wednesday 24 January 2018 12:09 pm IST

ജലാലാബാദ്: അഫ്ഗാനിലെ നങ്കര്‍ഹര്‍ പ്രവിശ്യയിലെ 'സേവ് ദി ചില്‍ഡ്രന്‍' സംഘടനയ്ക്ക് പുറത്തുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ പ്രവിശ്യാ വക്താവ് അത്തുള്ള ഖൊമെയ്‌നിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തിനു പിന്നില്‍ ഒന്നിലേറെ ചാവേറുകള്‍ ഉണ്ടെന്നാണ് വിവരം. 

സംഘടനയ്ക്ക് വെളിയിലായി സ്‌ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിച്ചെറിക്കുകയായിരുന്നെന്നും അയുധധാരിയായ മറ്റൊരു അക്രമിക്ക് അകത്തേയ്ക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുന്നതിനായിരുന്നു ഇതെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 

കുട്ടികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'സേവ് ദി ചില്‍ഡ്രന്‍'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.